കൊല്ലങ്കോട്: പാലക്കാട്-പൊള്ളാച്ചി റൂട്ടിലെ റെയിൽവേ സ്റ്റേഷനുകളോടുള്ള അവഗണനയ്‌ക്കെതിരെ റെയിൽ പാസഞ്ചർ അസോസിയേഷൻ വടവന്നൂർ ജംഗ്ഷനിൽ ധർണ നടത്തി. വടകന്നികാപുരം റെയിൽവേ സ്റ്റേഷൻ പ്രവർത്തനം നിറുത്തിവെച്ചത് നാട്ടുകാരോടുള്ള അവഗണനയാണെന്ന് അസോസിയേഷൻ ആരോപിച്ചു. മീറ്റർഗേജിൽ സർവീസ് നടത്തിയിരുന്ന പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കാത്തതും പാലരുവി ട്രെയിൻ പളനി വരെ ദീർഘിപ്പിക്കുവാൻ റെയിൽവേ തയ്യാറാകാത്തതും സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്. പി.വി.ഷൺമുഖൻ അദ്ധ്യക്ഷത വഹിച്ചു. റെയിൽ പാസഞ്ചർ അസോസിയേഷൻ പ്രസിഡന്റ് ഏറാട്ടിൽ മുരുകൻ, കെ.എസ്.ഷാജി തത്തമംഗലം, എ.സാദിഖ്, എ.കെ.അജിത്കുമാർ, കുമരേഷ് വടവന്നൂർ എന്നിവർ സംസാരിച്ചു.