sdpi
പിണറായി പൊലീസ് ആർ.എസ്.എസ് കൂട്ട്‌കെട്ട് കേരളത്തെ തകർക്കുന്നു എന്ന പ്രമേയത്തിൽ എസ്.ഡി.പി.ഐ തൃത്താല മണ്ഡലം പ്രസിഡന്റ് നാസർ തൃത്താല നയിക്കുന്ന പ്രചരണ ജാഥയ്ക്ക് തുടക്കമായപ്പോൾ.

പട്ടാമ്പി: സംസ്ഥാന വ്യാപകമായി നടക്കുന്ന ജന ജാഗ്രതാ കാമ്പെയിനിന്റെ പ്രചാരണാർത്ഥം എസ്.ഡി.പി.ഐ തൃത്താല മണ്ഡലം പ്രസിഡന്റ് നാസർ തൃത്താല നയിക്കുന്ന പ്രചാരണ ജാഥ ജില്ലാ പ്രസിഡന്റ് ഷഹീർ ചാലിപ്പുറം ഫ്ളാഗ് ഓഫ് ചെയ്തു. ചാലിശ്ശേരി, കപ്പൂർ, പട്ടിത്തറ, ആനക്കര, തൃത്താല, ആനക്കര പഞ്ചായത്തുകളിലെ സ്വീകരണത്തിന് ശേഷം ജാഥ കൊടിക്കുന്ന് സെന്ററിൽ സമാപിച്ചു. സമാപന പൊതുയോഗം ജില്ലാ കമ്മിറ്റി അംഗം ഷമീർ ചോമേരി ഉദ്ഘാടനം ചെയ്തു. രണ്ടാം ദിനം ജാഥ ചാലിശ്ശേരിയിൽ തുടങ്ങി രാത്രി 7ന് ആറങ്ങോട്ട്കരയിൽ സമാപിക്കും.