 
ചിറ്റൂർ: പാലക്കാട് ജില്ലയിൽ ഈ മാസം 26ന് ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ കേരള ബാങ്ക് ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷയും, അന്നുതന്നെ ഉച്ചയ്ക്ക് 1.40 മുതൽ 3.30 വരെ പത്താം ക്ലാസ് തത്തുല്യ പരീക്ഷയും നടക്കുന്നുണ്ട്. ഒരേ ദിവസം ഒരേ സമയം രണ്ട് പരീക്ഷ നടക്കുന്നതിനാൽ രണ്ട് പരീക്ഷയും എഴുതേണ്ടവർ ഏതെങ്കിലും ഒരെണ്ണം ഒഴിവാക്കേണ്ട അവസ്ഥയിലാണ്. അതിനാൽ തത്തുല്യ പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ചിറ്റൂർ പ്രതികരണവേദി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയതായി പ്രസിഡന്റ് എ.ശെൽവൻ പറഞ്ഞു.