ചെർപ്പുളശേരി: സി.പി.എം നെല്ലായ രണ്ട് ലോക്കൽ സമ്മേളനം പി.കെ.സുധാകരൻ നഗറിൽ(ഗ്രേസ് കൺവെൻഷൻ സെന്റർ നെല്ലായ) ജില്ലാ കമ്മിറ്റിയംഗം കെ.നന്ദകുമാർ ഉദ്ഘാടനം ചെയ്തു. പി.കെ.മുഹമ്മദ് ഷാഫി അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എ.മുഹമ്മദ് മുനീർ റിപ്പോർട്ടും കെ.അജേഷ് രക്തസാക്ഷി പ്രമേയവും കെ.പി.ശശിധരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ കമ്മിറ്റിയംഗങ്ങളായ ടി.കുട്ടിക്കൃഷ്ണൻ, ഇ.ചന്ദ്രബാബു, കെ.ബി.സുബാഷ്, എം.എം.വിനോദ് കുമാർ എന്നിവർ സംസാരിച്ചു. പി.കെ.മുഹമ്മദ് ഷാഫി സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു.