dc

ഒറ്റപ്പാലം: പാലക്കാട് ഷാഫി പറമ്പിൽ എം.പിയുടെ അനുകൂലികൾ തന്നെ മർദിച്ചെന്ന ആരോപണവുമായി യൂത്ത്‌കോൺഗ്രസ് നിയോജകണ്ഡലം ഭാരവാഹി ശ്രീജിത്ത്. സാമൂഹിക മാദ്ധ്യമത്തിൽ പങ്കുവച്ച പോസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു മർദനം. സരിൻ കോൺഗ്രസ് വിടുന്നതിന് മുമ്പ് സാമൂഹിക മാദ്ധ്യമത്തിൽ ശ്രീജിത്ത് ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്നത് ശരിയല്ലെന്നും പോസ്റ്റ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ രംഗത്തെത്തി. പിന്നാലെ പോസ്റ്റ് മറച്ചുവച്ചെന്നും എന്നാൽ ഇന്നലെ ജോലിക്ക് പോകുമ്പോൾ തന്നെ മർദിക്കുകയാണുണ്ടായതെന്നും ശ്രീജിത്ത് പറഞ്ഞു. ഷാഫിയുടെ ഫാൻസ് അസോസിയേഷനിലുള്ള ആൾ വാഹനം തടഞ്ഞുനിറുത്തി. ശേഷം തള്ളിമറിച്ചിടുകയും പിന്നാലെ ആക്രമിക്കുകയായിരുന്നു. ഇതിന് മുമ്പും ഉൾപ്പാർട്ടി ജനാധിപത്യം ചർച്ചചെയ്യണമെന്ന് പറഞ്ഞപ്പോൾ ഒരു കൂട്ടുകാരന് ഭീഷണിയുണ്ടായിരുന്നുവെന്നും ശ്രീജിത്ത് പറഞ്ഞു.