camp

ചെർപ്പുളശ്ശേരി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകൾക്ക് സജ്ജമാകുന്നതിന് വേണ്ടി മഹിളാ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സാഹസ് ക്യാമ്പ് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സിന്ധു രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് യോഗം പ്രസിഡന്റ് ഇന്ദു നാരായണൻ അദ്ധ്യക്ഷയായി.

സംഘടനാ വിഷയങ്ങളെക്കുറിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമ്മദ് ക്ലാസെടുത്തു. ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.പി.പാഞ്ചാലി, ബിന്ദു സുരേഷ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി ആർ.ലതാമണി, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ഷബീർ നീരാണി, ഡി.സി.സി നിർവ്വാഹക സമിതി അംഗം പി.പി.വിനോദ്കുമാർ, പി.അക്ബറലി, പി.പ്രകാശൻ, കെ.എം.ഇസ്ഹാക്ക്, പി.സുബീഷ്, വിനോദ് കളത്തൊടി തുടങ്ങിയവർ സംസാരിച്ചു.