
പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ പാലക്കാട്ട് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് കോൺഗ്രസ് വിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ.ഷാനിബ്. മത്സരിക്കണമെന്ന് പാലക്കാട്ടെ നിരവധി കോൺഗ്രസുകാർ ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയത്തെയും കോൺഗ്രസ് രാഷ്ട്രീയത്തെയും തോല്പിക്കും.
വി.ഡി.സതീശന് ധാർഷ്ട്യമാണ്. ഉപതിരഞ്ഞെടുപ്പ് സ്പെഷ്യലിസ്റ്റായ സതീശന്റെ തന്ത്രങ്ങൾ പാലക്കാട്ട് പാളും. പാർട്ടി പ്രവർത്തകരുടെ വാക്ക് സതീശൻ കേൾക്കുന്നില്ല. മുഖ്യമന്ത്രിയാകാൻ എല്ലാവരെയും ചവിട്ടിമെതിക്കുന്നു. ആളുകൾ നിലപാട് പറയുമ്പോൾ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നു. തന്നെപോലെ കുറേ പുഴുക്കളും പ്രാണികളും ഉണ്ട്. അവർക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്നത്. ഇനിയും പലരും കോൺഗ്രസ് വിടും. ബി.ജെ.പിയെ സഹായിക്കാൻ കഴിയുന്നതെല്ലാം സതീശൻ ചെയ്യുന്നു. ഇടതുപക്ഷത്തിന് വോട്ട് ചെയ്യാൻ ആശയക്കുഴപ്പമുള്ളവരും തനിക്ക് ഒപ്പമുണ്ട്. ബി.ജെ.പിയിൽ നിന്നും വോട്ട് ലഭിക്കും.