kunchan
ചിറ്റൂർ ടാർക്കോസിന്റെ നേതൃത്വത്തിൽ നടത്തിയ സാഹിതീ യാത്ര സംഘാംഗങ്ങൾ ചിറ്റൂർ തുഞ്ചൻമഠത്തിൽ

ചിറ്റൂർ: താലൂക്ക് ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റി( ടാർ കോസ്) മഹാ സാഹിത്യകാരൻമാരുടെ ഭൂമികകളിലൂടെ സാഹിതീ യാത്ര സംഘടിപ്പിച്ചു. മലയാള ഭാഷാപിതാവിന്റെ സമാധിസ്ഥാനമായ ചിറ്റൂരിലെ തുഞ്ചൻ മഠത്തിൽ നിന്നാരംഭിച്ച യാത്ര തസ്രാക്കിലെ ഒ.വി.വിജയൻ സ്മാരകം, കുഞ്ചൻ നമ്പ്യാർ സ്മാരകം, വി.കെ.എന്നിന്റെ വസതി, കൂടല്ലൂർ, കുമരനല്ലൂരിലെ അക്കിത്തം മന(ദേവയാനം)തുടങ്ങിയ സ്ഥലങ്ങളിലും എത്തി. അക്കിത്തത്തിന്റെ വീട്ടിലെത്തിയ സംഘാംഗങ്ങളെ മകൻ നാരായണനും പത്നിയും സ്വീകരിച്ചു. തസ്രാക്കിൽ വച്ച് സാഹിത്യകാരൻ രാജേഷ് മേനോനുമായി സംവദിച്ചു. ടാർക്കോസ് സെക്രട്ടറി പ്രസാദ് യാത്രയ്ക്ക് നേതൃത്വം നൽകി.