
പട്ടാമ്പി: ഇലക്ട്രിക്കൽ സബ് ഡിവിഷനു കീഴിലുള്ള വൈദ്യുതി ഉപയോക്താക്കൾ അനുമതിയില്ലാതെ അധിക വൈദ്യുതി ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അധിക ലോഡ് ക്രമപ്പെടുത്തണമെന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. നിയമപരമായി ഉപയോഗിക്കാൻ അനുവദിച്ചിട്ടുള്ള കണക്റ്റഡ് ലോഡിനേക്കാൾ കൂടുതൽ ലോഡ് ഉപയോഗിക്കുന്നത് കുറ്റകരമാണ്. വൈദ്യുതി വിതരണ ശൃംഖലയുടെ തകരാറിനും ഉപകരണങ്ങളുടെ നാശത്തിനും ഇത് കാരണമാവും. ആയതിനാൽ കണക്റ്റഡ് ലോഡ് നിയമവിധേയമാക്കുകയോ അനധികൃത ലോഡ് അഴിച്ചുമാറ്റി വൈദ്യുതി ഓഫീസിൽ രേഖാമൂലം അറിയിപ്പ് നൽകുകയോ ചെയ്യണം. അല്ലാത്തപക്ഷം അധിക തുക ഈടാക്കൽ, വൈദ്യുതി വിച്ഛേദിൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.