 
പട്ടാമ്പി: തൃത്താല പഞ്ചായത്ത് 11-ാം വാർഡ് കോൺഗ്രസ് സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.ടി.അബ്ദുള്ള അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി പി.വി. മുഹമ്മദാലി പതാക ഉയർത്തി. ജില്ലാ പഞ്ചായത്തംഗം കമ്മുക്കുട്ടി എടത്തോൾ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് മണികണ്ഠൻ, മുൻ പ്രസിഡന്റ് മുരളി, ബ്ലോക്ക് ട്രഷറർ കെ.ടി.രാമചന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഇ.റാണി, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ടി.എം.നഹാസ്, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.