
പാലക്കാട്: 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷക്കാർ ഷാഫി പറമ്പിലിന് വോട്ടു ചെയ്തെന്ന ഡോ. പി.സരിന്റെ അഭിപ്രായം ആവർത്തിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലൻ. സരിൻ പറഞ്ഞതിൽ ഒരു അപകടവുമില്ല. സി.പി.എമ്മിന്റെയോ എൽ.ഡി.എഫ് ഘടകകക്ഷികളുടേതോ അല്ലാത്ത ഒരുവിഭാഗം വോട്ട് ഞങ്ങൾക്കുണ്ട്. ആ വോട്ടിന്റെ ഒരുഭാഗം കോൺഗ്രസിലേക്ക് പോയി. .
കേരളത്തിൽ 51 ശതമാനം വോട്ടിന്റെ അംഗീകാരമുള്ള പാർട്ടിയൊന്നുമല്ല . എൽ.ഡി.എഫ്, സി.പി.എം വോട്ടുകൾ കൊണ്ട് ഞങ്ങൾ ജയിക്കില്ല. ഫാസിസ്റ്റ് ശക്തികൾ അപ്പുറം വരുന്നതിനെക്കാൾ നല്ലത് കോൺഗ്രസ് വിജയിക്കുന്നതാണെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം വോട്ടർമാരുടെ വോട്ട് അപ്പുറത്ത് പോയിട്ടുണ്ട്. പക്ഷെ, 18000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച കോൺഗ്രസ് 3800ലേക്ക് എങ്ങനെ താണു. ആ വോട്ടുകൾ എവിടെ പോയി ഈ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പി മുന്നാം സ്ഥാനത്ത് പോലുമില്ല. മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. ഡോ. സരിനെ ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണെന്നും ബാലൻ. പറഞ്ഞു.