 
പാലക്കാട്: കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററിൽ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേണലിസം കോഴ്സിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 25 വരെ നടക്കും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. പ്രായപരിധി ഇല്ല. നിർദ്ദേശിക്കുന്ന അസ്സൽ രേഖകളും അവയുടെ പകർപ്പുകളുമായി വിദ്യാർത്ഥികൾ രാവിലെ 10 മണിക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലെ അംബേദ്കർ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്ററിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9544958182, 0495 2301772.