
പാലക്കാട്: ജില്ലാ സായുധ സേനാ പതാക ദിന കമ്മിറ്റിയുടെയും ജില്ലാ സൈനിക ക്ഷേമ ബോർഡിന്റെയും സംയുക്ത യോഗം ചേർന്നു. പാലക്കാട് കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് പി.സുരേഷ് അദ്ധ്യക്ഷനായി. പതാക ദിനത്തോടനുബന്ധിച്ച് ജില്ലയിൽ 17,3000 എണ്ണം ടോക്കൺ ഫ്ലാഗ് /കാർ ഫ്ലാഗുകൾ വിതരണം ചെയ്യുന്നതിനും സായുധ സേന പതാകദിന ഫണ്ട് സമാഹരിക്കുന്നതിനും തീരുമാനമായി. സായുധ സേനാ പതാക ദിനത്തിന്റെ പ്രാധാന്യം, മുന്നൊരുക്കങ്ങൾ, വിരമിച്ച സൈനികർക്കുള്ള ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയും യോഗത്തിൽ ചർച്ച ചെയ്തു. ജില്ലാ സൈനിക ക്ഷേമ ഓഫീസർ കെ.എച്ച്. മുഹമ്മദ് അസ്ലം, അസി.ജില്ലാ സൈനിക ക്ഷേമ ഓഫീസർ കെ.എം.സുരേഷ് തുടങ്ങിയവർ സംസാരിച്ചു.