disaster

പാലക്കാട്: ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ലാ ഫയർ ആൻഡ് റെസ്‌ക്യു സർവീസസിന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനം ആചരിച്ചു. കഞ്ചിക്കോട് അഗ്നി രക്ഷാ നിലയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര ഉദ്ഘാടനം ചെയ്തു. ജില്ലാ ഫയർ ഓഫീസർ ടി.അനൂപ് അദ്ധ്യക്ഷനായി. ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച 10 ആപ്തമിത്ര അംഗങ്ങളെ ബാഡ്ജ് ഓഫ് ഓണർ നൽകി ആദരിച്ചു. വയനാട് ദുരന്തബാധിത മേഖലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ആപ്തമിത്ര സിവിൽ ഡിഫൻസ് അംഗങ്ങളെയും അഗ്നിരക്ഷാസേനയുടെ മേഖലാ സ്‌പോർട്സ് മീറ്റിൽ വിജയികളായവരെയും ആദരിച്ചു. സ്റ്റേഷൻ ഓഫീസർമാരായ ഹിതേഷ് (പാലക്കാട്), ജി.മധു (ചിറ്റൂർ), ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജൂനിയർ സൂപ്രണ്ട് രാജേഷ്, ലേഖ, ആശ, അഞ്ചിത എന്നിവർ സംസാരിച്ചു.