
പാലക്കാട്: കൊഴിഞ്ഞാമ്പാറ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2016-2017 മുതൽ 2019-2020 വരെയുള്ള അദ്ധ്യയന വർഷങ്ങളിൽ പ്രവേശനം നേടി 2022 മാർച്ച് 31 നുള്ളിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ കോഷൻ ഡെപ്പോസിറ്റ് തുക തിരികെ കൈപ്പറ്റാത്തവർ നവംബർ 30 നുള്ളിൽ കൈപ്പറ്റേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടു മണിക്ക് മുമ്പായി കോളേജ് ഓഫീസിൽ നിന്നും തിരിച്ചറിയൽ രേഖകളുമായെത്തി തുക കൈപ്പറ്റാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04923272883, 9188900190.