railway
train

പാലക്കാട്: ദീപാവലി അവധി ആയതിനാൽ ഒക്ടോബർ 31 വ്യാഴാഴ്ച ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷന് കീഴിലുള്ള റെയിൽവേ സ്റ്റേഷനുകളിലെ കംപ്യൂട്ടറൈസ്ഡ് പാസഞ്ചർ റിസർവേഷൻ(സി.പി.ആർ) കേന്ദ്രങ്ങൾ ഒറ്റ ഷിഫ്റ്റ് മാത്രമേ പ്രവർത്തിക്കുകയുള്ളു. ഡിവിഷന് കീഴിലുള്ള എല്ലാ റെയിൽവേ സ്റ്റേഷനുകളിലെയും റിസർവേഷൻ സെന്ററുകൾ ഞായറാഴ്ചകളിലേതിനു സമാനമായി രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ടുവരെ മാത്രമേ പ്രവർത്തിക്കുകയുള്ളു എന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ പി.ആ‌ർ.ഒ അറിയിച്ചു.