iti
iti

പാലക്കാട്: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന നടത്തറ ഗവ. ഐ.ടി.ഐയിൽ വുഡ് വർക്ക് ടെക്നീഷ്യൻ കോഴ്സുിൽ ഒഴിവുള്ള ഒ.സി, എസ്.സി, എസ്.ടി സംവരണ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. എൻ.സി.വി.ടി അംഗീകാരമുള്ള വുഡ് വർക്ക് ടെക്നീഷ്യൻ കോഴ്സിന്റെ കാലാവധി ഒരു വർഷമാണ്. എസ്.എസ്.എൽ.സി വിജയിച്ചവർക്കും തോറ്റവർക്കും അപേക്ഷിക്കാം. നേരത്തെ അപേക്ഷ സമർപ്പിച്ചവർക്കും അപേക്ഷിക്കാത്തവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. ഒക്ടോബർ 30 നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9497366243, 9895254648.