dharna
വടവന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടവന്നൂർ കൃഷി ഓഫീസിനു മുന്നിൽ നടത്തിയ ധർണ.

കൊല്ലങ്കോട്: ഒന്നാംവിള കൊയ്ത്ത് പലയിടത്തും പൂ‌ർത്തിയായിട്ടും നെല്ല് സംഭരണം വൈകുന്നതിൽ പ്രതിഷേധിച്ച് വടവന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടവന്നൂർ കൃഷി ഓഫീസിനു മുന്നിൽ കർഷകർ ധർണ നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജി.ശിവരാജൻ ധർണ ഉദ്ഘാടനം ചെയ്തു. വടവന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.ശശി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.സക്കീർ ഹുസൈൻ, കെ.രാമനാഥൻ, മുഹമ്മദ് ഇക്ബാൽ, കെ.വിജയൻ, കെ.ബി.അജോയ് എന്നിവർ സംസാരിച്ചു.