
പാലക്കാട്: ഉപതിരഞ്ഞെടുപ്പിലെ എൻ.ഡി.എയുടെ വിജയം പാലക്കാട്ടെ ജനത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകുന്ന ദീപാവലി സമ്മാനമായിരിക്കുമെന്ന് എൻ.ഡി.എ നേതൃയോഗത്തിൽ ബി.ജെ.പി നേതാവ് പി.കെ.കൃഷ്ണദാസ് പറഞ്ഞു..
എൻ.ഡി.എ സ്ഥാനാർത്ഥി സി.കൃഷ്ണകുമാറിനെതിരെ മത്സരിക്കുന്നത് രണ്ടു കോൺഗ്രസുകാരാണ്. ഭരണവിരുദ്ധ വികാരവും ജനരോഷവും മൂലം സ്വന്തം സ്ഥാനാർത്ഥിയെ നിറുത്താനുള്ള ആത്മവിശ്വാസം സി.പി.എമ്മിനില്ല.പിണറായി സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
നിലവിലെ രാഷ്ട്രീയ സാഹചര്യം എൻഡിഎയ്ക്ക് അനുകൂലമാണെന്ന് സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. ദേശീയ ജനാധിപത്യസഖ്യത്തിന്റെ പാലക്കാട്, ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പ് കൺവെൻഷനുകൾ 28ന് നടത്താൻ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. 29, 30 തീയതികളിൽ ഏരിയ പഞ്ചായത്ത് കേന്ദ്രങ്ങളിൽ കൺവെൻഷനും,. നവംബർ നാല് മുതൽ ഏഴു വരെ ഏരിയ പഞ്ചായത്ത് കേന്ദ്രങ്ങളിൽ റാലിയും നടത്തും.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.