 
പട്ടാമ്പി: കേരളാ ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് പട്ടാമ്പി താലൂക്കും തൃത്താല ലയൻസ് ക്ലബ്ബും സംയുക്തമായി വൈറ്റ് കെയിൻ വിതരണവും റാലിയും നടത്തി. തൃത്താല സി.ഐ സജിത്ത് കുമാർ റാലി ഉദ്ഘാടനം ചെയ്തു. വൈറ്റ് കൈൻ വിതരണ ചടങ്ങും ബോധവത്കരണ ക്ലാസും ലയൺസ് ക്ലബ് റീജിയൺ ചെയർമാൻ പി.എം.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ചാർട്ടർ പ്രസിഡന്റ് വിജയകൃഷ്ണന്റെ അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് സെക്രട്ടറി കെ.സുരേഷ്, സി.പഴണിയപ്പൻ, ശ്രീജി കടവത്, എം.സി.വിശ്വംഭരൻ, കെ.സി.മണികണ്ഠൻ, ഗോപിനാഥ് പന്നിശ്ശേരി, കെ.മോഹൻകുമാർ തുടങ്ങിയവർ സംസാരിച്ചു.