 
പാലക്കാട്: അന്താരാഷ്ട്ര ബാലികാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ആഭ്യമുഖ്യത്തിൽ സംവാദം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ കളക്ടർ ഡോ. എസ്.ചിത്ര മുഖ്യാതിഥിയായി. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സബ് ജഡ്ജ് ദേവിക ലാൽ, അസിസ്റ്റന്റ് കളക്ടർ ഡോ. മോഹനപ്രിയ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഡോ. പ്രേംന മനോജ് ശങ്കർ എന്നിവർ കുട്ടികളുമായി ആശയവിനിമയം നടത്തി. ജില്ലാ ശിശു സംരക്ഷണ ഓഫിസർ എസ്.ശുഭ, പ്രൊട്ടക്ഷൻ ഓഫീസർ ആർ.പ്രഭുല്ലദാസ് എന്നിവർ സംസാരിച്ചു.