plants
ഫോട്ടോ

മണ്ണാർക്കാട്: പാലക്കാട് നെഹ്രു യുവകേന്ദ്ര, എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റ്, ന്യൂ ഫിനിക്സ് ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്ലാന്റേഷൻ ഡ്രൈവ് പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ എസ്.പ്രതിഭ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.പ്രീത നായർ അദ്ധ്യക്ഷയായി. ക്ലബ് അംഗങ്ങളായ നിജാസ് ഒതുക്കും പുറത്ത്, സി.ശിഹാബുദ്ദീൻ, എൻ.എസ്.എസ് വളന്റിയർമാരായ അൽതാഫ് റസൽ, കീർത്തന, നാജിൽ സാലിം, ഫെബിൻസ്, അമൂൽ, ടി.ഹന, മൂഹമ്മദ് സാബിത്, അക്ഷയ് രവി എന്നിവർ സംസാരിച്ചു. സ്‌കൂളിലും പരിസര പ്രദേശത്തും വൃക്ഷത്തൈകളും നട്ടു.