മണ്ണാർക്കാട്: പെൻഷൻ പരിഷ്‌ക്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കേരള സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) കോട്ടോപ്പാടം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കൗൺസിലർ കെ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
ഹരികേശവൻ അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ഉമ്മർ മനച്ചിത്തൊടി, സംസ്ഥാന കൗൺസിലർ കെ.ജി.ബാബു, എ.അസൈനാർ, വി.സുകുമാരൻ, കെ.ഹംസ, ചിത്ര ഡി.നായർ, കെ.കൊച്ചു നാരായണൻ, എ.മുഹമ്മദാലി എന്നിവർ സംസാരിച്ചു.