 
ചിറ്റൂർ: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ചിറ്റൂർ ഐ.ടി.ഐയിൽ ബിരുദദാന സമ്മേളനം നടത്തി. 2023ലെ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് മലമ്പുഴ ഐ.ടി.ഐ സീനിയർ ഇൻസ്ട്രക്ടർ എസ്.ഷിയാദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് നാരായണസ്വാമി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.പി.വിനോദ് മുഖ്യപ്രഭാഷണം നടത്തി. ട്രെയിനിംഗ് ഇൻസ്ട്രക്ടർമാരായ പി.ആർ.നിഷ, പർവീൻ, നന്ദന, ഡി.സൗമ്യ, അഞ്ജു, ഗോവിന്ദ കുമാർ, എസ്.ബിജു, സ്റ്റാഫ് കൗൺസിൽ അംഗം പി.ഗീത എന്നിവർ സംസാരിച്ചു. ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ ട്രെയിനികളെ ചടങ്ങിൽ ആദരിച്ചു.