convension
സംസ്ഥാന വനിതാ ലീഗ് ആഹ്വാനം ചെയ്ത സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ചുള്ള റൈസ് ആൻഡ് ത്രൈവ് കൺവെൻഷനിൽ നിന്ന്.

പട്ടാമ്പി: സംസ്ഥാന വനിതാ ലീഗ് ആഹ്വാനം ചെയ്ത സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ചുള്ള റൈസ് ആൻഡ് ത്രൈവ് കൺവെൻഷനും മയ്യത്ത് പരിപാലന പഠന ക്ലാസും പട്ടിത്തറ പഞ്ചായത്ത് വനിതാ ലീഗ് സംഘടിപ്പിച്ചു.
ആലൂർ ശിഹാബ് തങ്ങൾ റിലീസ് സെന്ററിർ ജില്ല വനിതാ ലീഗ് പ്രസിഡന്റ് ജമീല ഉദ്ഘാടനം ചെയ്തു. ഖദീജ, ജില്ല സെക്രട്ടറി സബു സദഖത്തുള്ള, മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് നബീസ വാകയിൽ, പഞ്ചായത്ത് വനിതാ ലീഗ് ഭാരവാഹികളായ ബെൻസീറ കക്കാട്ടിൽ, ഷമീറ പട്ടിത്തറ, മിസിരിയ വഴിയിലേതിൽ, ഫാരിഷ ഖാദർ, റംലത്ത് ഹംസ കുണ്ടുകാട് തുടങ്ങിയവർ സംസാരിച്ചു.