k

പാലക്കാട്: കോൺഗ്രസിലെ കത്തിനപ്പുറമുള്ള ഞെട്ടിക്കുന്ന വിവരം പുറത്തുവരുമെന്ന് സി.പി.എം നേതാവ് എ.കെ. ബാലൻ പറഞ്ഞു. പാലക്കാട്ടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ഡി.സി.സിയുടെ കത്ത് ചർച്ചയാക്കില്ലെന്ന ഇടതു സ്ഥാനാർത്ഥി ഡോ. പി. സരിന്റെ നിലപാട് ബാലൻ തള്ളി. സരിൻ പറയുന്നതല്ല പാർട്ടി നിലപാട്. സി.പി.എം ബി.ജെ.പിയുടെ പിന്തുണ തേടിയെന്ന കത്ത് വ്യാജമാണ്. പാലക്കാട് മത്സരം എൽ.ഡി.എഫും യു.ഡി.എഫുമാണെന്ന് പറയാൻ കെ.മുരളീധരൻ മനസ് കാണിച്ചത് നന്നായി. കോൺഗ്രസിലെ എടുക്കാത്ത കാശല്ല താനെന്ന് അദ്ദേഹം തെളിയിക്കണം. ഇടതുപക്ഷത്തിന് അനുകൂലമായ നിലപാട് എടുക്കണമെന്നാണ് മുരളീധരനോട് അഭ്യർത്ഥിക്കാനുള്ളതെന്നും എ.കെ. ബാലൻ പറഞ്ഞു.