മംഗലംഡാം: പൊൻകണ്ടം ജംഗ്ഷനിൽ ശുചിമുറിയും, വന്യമൃഗശല്യം കണക്കിലെടുത്ത് പൊൻകണ്ടം മുതൽ രണ്ടാംപുഴ വരെ വഴിവിളക്കുകളും സ്ഥാപിക്കണമെന്ന് പൊൻകണ്ടം എസ്.എൻ.ഡി.പി ശാഖാ യോഗം ആവശ്യപ്പെട്ടു. എസ്.എൻ.ഡി.പി പൊൻകണ്ടം ശാഖ, വനിത സംഘം, യൂത്ത് മൂവ്‌മെന്റ് എന്നിവ സംയുക്തമായി ചേർന്ന യോഗം വടക്കഞ്ചേരി യൂണിയൻ സെക്രട്ടറി കെ.എസ്.ശ്രീജേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എം.ആർ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി. ജയകൃഷ്ണൻ, എം.പി.സുനിൽ, രഞ്ജിത് എന്നിവർ സംസാരിച്ചു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ശാഖാ കുടുംബത്തിനുള്ള സഹായധനം യോഗത്തിൽ കൈമാറി.