bank
പല്ലശ്ശന സഹകരണ ബാങ്ക് വാർഷിക പൊതുയോഗത്തിൽ നിന്ന്.

കൊല്ലങ്കോട്: പല്ലശ്ശന സർവീസ് സഹകരണ ബാങ്കിന്റെ 2024 വർഷത്തെ വാർഷിക പൊതുയോഗം പല്ലശ്ശന ഐശ്വര്യ ഹാൾ ചിറാക്കോട് വച്ച് സംഘം പ്രസിഡന്റ് എസ്.ബേബി സീതാറാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. വൈസ് പ്രസിഡന്റ് കെ.നാരായണൻ സ്വാഗതവും ഡയറക്ടർ എ.ജി.ഗോപാലകൃഷ്ണൻ അനുശോചന പ്രമേയവും, ഡയറക്ടർ കെ.സുനിത നന്ദിയും രേഖപ്പെടുത്തി. റിപ്പോർട്ട്, വരവ് ചെലവ് കണക്ക്,2024-25 വർഷത്തെ ബഡ്ജറ്റ് എന്നിവ സെക്രട്ടറി ഇൻ ചാർജ് കെ.ദേവനും, ഓഡിറ്റിംഗ് സംബന്ധിച്ച വിശദീകരണം അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ഓഡിറ്റ് വി.രാജുവും അവതരിപ്പിച്ചു.