suresh-gopi

പാലക്കാട്: കാർഷിക നിയമങ്ങൾ തച്ചുടച്ച ഇന്ത്യ മുന്നണിക്കെതിരെ പാലക്കാട് ഉപതിരഞ്ഞെടുപ്പിലൂടെ പ്രതികാരം ചെയ്യണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാലക്കാട് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി സി.കൃഷ്ണകുമാറിന്റെ പ്രചാരണാർത്ഥം പിരായിരി കൊടുന്തിരപ്പുള്ളിയിലും കൽപാത്തിയിലും നടന്ന യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. രാഷ്ട്രീയം എന്നത് അടിമത്വമല്ലെന്ന് തിരിച്ചറിയണമെന്നും വോട്ട് ചെയ്യേണ്ടത് മണ്ണിന് വേണ്ടിയാകണം. തൃശ്ശൂരിലെ ജനത അത് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ പാലക്കാടും വിദൂരമല്ലെന്നും പറഞ്ഞു.