
പാലക്കാട്: ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്ന മൂന്നു മണ്ഡലങ്ങളിലും ഉയർന്ന ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന് എ.ഐ.സിസി ജനറൽ സെക്രട്ടറ് കെ.സി.വേണുഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങളിൽ സാധാരണക്കാർ മടുത്തു. എല്ലാവിഭാഗം ജനങ്ങളും അസ്വസ്ഥരാണ്. . തുടർഭരണം ധിക്കാരത്തിനുള്ള അവസരമായാണ് സംസ്ഥാന സർക്കാർ കണ്ടിരിക്കുന്നത്. അവർ ജനങ്ങൾക്കുമേൽ കുതിര കയറുകയാണ്. . സി.പി.എം അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ അധപതനത്തിലൂടെയാണ് കടന്നുപോകുന്നത്. അതിന്റെ പൂർത്തീകരണമാകും തിരഞ്ഞെടുപ്പ് ഫലം
. കണ്ണൂരിലെ എ.ഡി.എമ്മിന്റെ മരണം കേരള മനസാക്ഷിയെ ഞെട്ടിച്ചതാണ്. പ്രതിയെ സംരക്ഷിക്കുന്ന സമീപനമാണ് സി.പി.എം ഇപ്പോഴും സ്വീകരിക്കുന്നത്. കളക്ടറുടെ വിഷയത്തിലെ മലക്കം മറിച്ചിൽ ഒട്ടും ശരിയായില്ല. സഹപ്രവർത്തകന്റെ മരണത്തിന് കാരണക്കാരായവരെ സംരക്ഷിക്കുന്ന അദ്ദേഹത്തിന് ഒരു മിനിറ്റ് പോലും ആ സ്ഥാനത്ത് തുടരാനുള്ള അർഹതയില്ല. ദിവ്യയുടെ കീഴടങ്ങൽ പോലും നാടകമായിരുന്നു. കേരളത്തിലെ പൊതുസമൂഹത്തെയാകെ പരിഹാസ്യരാക്കുന്ന നിലപാടാണ് സർക്കാർ വിഷയത്തിൽ സ്വീകരിച്ചത്.സുരേഷ് ഗോപി രൂക്ഷമായ വെല്ലുവിളി നടത്തിയിട്ടും ഒരക്ഷരം മറുപടി പറയുവാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. ബിജെപിയോട് ഭയവും വിധേയത്വവുമാണ് മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും കാട്ടുന്നതെന്നും വേണുഗോപാൽ പറഞ്ഞു.