k-surendran

പാലക്കാട്: പി.പി ദിവ്യ നടത്തുന്ന അഴിമതി ഏത് ബിനാമികൾക്ക് വേണ്ടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറയണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ദിവ്യയെ സംരക്ഷിച്ചത് സി.പി.എം സംസ്ഥാന നേതൃത്വമാണ്. ദിവ്യയുടെത് സി.പി.എമ്മിന്റെ അടുക്കള കാര്യമല്ലെന്ന് ഗോവിന്ദൻ മനസിലാക്കണം. ആരാണ് അവരെ ഒളിവിൽ കഴിയാൻ സഹായിച്ചത്? ആരാണ് നിയമസഹായം ചെയ്തത് എന്നെല്ലാം ഗോവിന്ദൻ വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.