പാലക്കാട്: ലൈഫ് ഇൻഷ്വറൻസ് ഏജന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ(ലിയാഫി) പാലക്കാട് ബ്രാഞ്ച് ഒന്ന് സമ്മേളനം തൃശ്ശൂർ ഡിവിഷൻ പ്രസിഡന്റ് പി.ബൈജു ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് എൻ.സത്യഭാമ അദ്ധ്യക്ഷത വഹിച്ചു. സോണൽ കമ്മിറ്റി മെമ്പർ കെ.ഗോവിന്ദൻ, ഡിവിഷൻ വൈസ് പ്രസിഡന്റ് കെ.എസ്.സുരേഷ്, സെക്രട്ടറി ആർ.മോഹൻദാസ്, ഇ.സുബ്രമണ്യൻ, എം.എം.ഷാജഹാൻ, കെ.സുമതി, ജമീല വഹാബ്, ടി.സി.ചിതംബരൻ തുടങ്ങിയവർ സംസാരിച്ചു. ഐ.ആർ.ഡി.എയും എൽ.ഐ.സി മാനേജ്‌മെന്റും ഏജന്റുമാരോടും,പോളിസി ഉടമകളോടും ചെയ്ത ദ്രോഹനടപടി അവസാനിപ്പിക്കണമെന്ന് സമ്മേളനം പ്രമേയം പാസാക്കി. ലിയാഫി നടത്തിവരുന്ന സമരം തുടരാനും തീരുമാനിച്ചു. പുതിയ ഭാരവാഹികൾ: എൻ.സത്യഭാമ(പ്രസിഡന്റ്), സ്റ്റെല്ല സുന്ദർരാജ്(വൈസ് പ്രസിഡന്റ്), കെ.സുമതി(സെക്രട്ടറി), ടി.സി.ചിതംബരൻ(ജോ. സെക്രട്ടറി), പി.സുനിൽ(ട്രഷറർ).