general-body
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃത്താല നിയോജക മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള ചാലിശ്ശേരി, കൂനംമൂച്ചി യൂണിറ്റുകളുടെ സംയുക്ത ജനറൽബോഡി യോഗം.

പട്ടാമ്പി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃത്താല നിയോജക മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള ചാലിശ്ശേരി, കൂനംമൂച്ചി യൂണിറ്റുകളുടെ സംയുക്ത ജനറൽബോഡി യോഗവും കേരള സർക്കാരിന്റെ 'മാലിന്യമുക്ത നവകേരളം' പദ്ധതിയുടെ ഭാഗമായി കെ.വി.വി.ഇ.എസ് തൃത്താല നിയോജക മണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന 'ശുചിത്വ തൃത്താല സുന്ദര തൃത്താല' പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. യൂണിറ്റ് പ്രസിഡന്റ് എം.എം.അഹമ്മദുണ്ണി അദ്ധ്യക്ഷനായി. ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആർ.ബാലൻ 'മാലിന്യമുക്ത നവകേരളം' പദ്ധതിയുമായി നിർബാധം സഹകരിച്ചുവരുന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തൃത്താല മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലെയും യൂണിറ്റുകളിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.