1

മല്ലപ്പള്ളി : കർഷകരുടെ പട്ടയപ്രശ്നം പരിഹരിക്കാൻ പെരുമ്പെട്ടി വില്ലേജിൽ ആരംഭിച്ച ഡിജിറ്റൽ സർവേയുടെ പുരോഗതി വിലയിരുത്താൽ പ്രമോദ് നാരായൺ എം.എൽ.എ സ്ഥലം സന്ദർശിച്ചു. പ്രശ്നപരിഹാരം ഉടനെ ഉണ്ടാവുമെന്നും നിയമസഭയിലെ തന്റെ ആദ്യ സബ്മിഷൻ പെരുമ്പെട്ടി പട്ടയം ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സർവേ സൂപ്രണ്ട് ഗീതാകുമാരി.ടി ഡിജിറ്റൽ സർവ്വേ ഉപകരണങ്ങളുടെ പ്രവർത്തനരീതി എം.എൽ.എയ്ക്കു പരിചപ്പെടുത്തി. ഒരാഴ്ചക്കകം സർവേ പൂർത്തീകരിക്കാനാണ് ശ്രമം. അടുത്ത ദിവസം കൂടുതൽ ഉപകരണങ്ങളും ടീമുകളും എത്തിച്ചേരും. ഭൂമിയിൽ കാണുന്ന തൽസ്ഥിതി അനുസരിച്ചു രേഖകൾ തയാറാക്കുന്ന പ്രക്രിയയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.