
പത്തനംതിട്ട : ജനറൽ ആശുപത്രിയിലെ കാത്ത് ലാബ് ടെക്‌നീഷ്യൻ, കാത്ത്‌ലാബ് സ്‌കർബ് നഴ്‌സ്, സിസ്റ്റം ഓപ്പറേറ്റർ തസ്തികകളിലേക്ക് താൽകാലിക നിയമനം നടത്തുന്നു. ഏഴിന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ അഭിമുഖത്തിന് ഹാജരാകണം. പ്രായപരിധി : 40. കാത്ത് ലാബ് ടെക്‌നീഷ്യൻ : യോഗ്യത ബി.സി.വി.ടി / ഡി.സി.വി.ടി, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ, പ്രവർത്തിപരിചയം. കാത്ത് ലാബ് സ്‌കർബ് നഴ്‌സ് : ജി.എൻ.എം / ബി.എസ്.സി നഴ്‌സിംഗ്, പ്രവർത്തിപരിചയം. സിസ്റ്റം ഓപ്പറേറ്റർ: ഇലക്ട്രോണിക്‌സ് ഡിപ്ലോമ / ബിടെക് കമ്പ്യൂട്ടർ സയൻസ്, പ്രവർത്തിപരിചയം. ഫോൺ : 9497713258.