അടൂർ : ഫിറ്റ്നസ് ഇല്ലാത്തതിനാൽ ഓടാതെ കിടന്നിരുന്ന അടൂർ ഗവ.എൽ.പി, യു.പി സ്കൂൾ ബസ് അറ്റകുറ്റപ്പണികൾക്ക് ശേഷം സ്കൂൾ അധികൃതർക്ക് കൈമാറി. മുൻ നഗരസഭ ചെയർമാൻ ഡി. സജി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അലാവുദ്ദീൻ, നിസാർ റാവുത്തർ, ഹർഷകുമാർ, അനുഭദ്രൻ, തുടങ്ങിയവർ പങ്കെടുത്തു.ഏഴംകുളം ജനമൈത്രിയുടെ നേതൃത്വത്തിൽ അടൂർ നടക്കാവിൽ ജിജി കോശിയാണ് ഒരു ലക്ഷം രൂപ മുടക്കി ബസ് നന്നാക്കിയത്.