 
റാന്നി : സംസ്ഥാന പാതയുടെ നവീകരണം പൂർത്തിയായശേഷം ഉതിമൂട് ജംഗ്ഷനിൽ അപകടങ്ങൾ പെരുകുന്നു.കഴിഞ്ഞദിവസം കീക്കൊഴൂർ ഭാഗത്തുനിന്ന് സംസ്ഥാന പാതയിലേക്ക് ഇറങ്ങിയ കാറും റാന്നി ഭാഗത്തു നിന്ന് സംസ്ഥാന പാതയിലൂടെ പത്തനംതിട്ടയിലേക്ക് വന്ന മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിച്ചതാണ് ഒടുവിലത്തെ സംഭവം. . അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ല. സംസ്ഥാന പാതയിലൂടെ ഓടിയെത്തുന്ന വാഹനങ്ങളുടെ അമിത വേഗവും ഇടറോഡുകളിൽ നിന്ന് സംസ്ഥാന പാതയിലേക്ക് ഇറങ്ങുന്ന വാഹനങ്ങളുടെ ശ്രദ്ധക്കുറവുമാണ് അപകടങ്ങൾക്ക് പ്രധാന കാരണം.
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത ഉന്നത നിലവാരത്തിൽ നിർമ്മിച്ച ശേഷമാണ് അപകടങ്ങൾ വർദ്ധിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. ഒരു വർഷം മുമ്പ് ഉതിമൂട് ജംഗ്ഷന് സമീപം നടന്ന അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. ഇടറോഡുകളിൽ നിന്ന് വരുന്ന വാഹനങ്ങൾ വേഗം കുറയ്ക്കാതെ പ്രധാന പാതയിലേക്ക് കടക്കാതിരിക്കാൻ ഹംബുകളുടെ എണ്ണം വർദ്ധിപ്പിക്കുകയം ജംഗ്ഷന് ഇരുവശങ്ങളിലും സ്പീഡ് ബ്രെക്കറുകൾ സ്ഥാപിക്കുകയും വേണമെന്ന് പ്രദേശവാസിയായ മോഹൻ ജോസഫ് പറഞ്ഞു.