photo

കോന്നി : മലയാലപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. 7.62 കോടി രൂപ ചെലവിൽ ആധുനിക നിലവാരത്തിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. നിർമ്മാണ പുരോഗതി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ വിലയിരുത്തി. മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി.നായർ, വൈസ് പ്രസിഡന്റ് കെ.ഷാജി, എസ്.ബിജു, ഗ്രാമപഞ്ചായത്ത് അംഗം മഞ്ചേഷ്, പൊതുമരാമത്ത് കെട്ടിട വിഭാഗം അസി.എക്സിക്യൂട്ടീവ് എൻജിനീയർ ടി.കെ.ഷിബുജാൻ , അസി.എൻജിനീയർ ശ്രീജിത്ത്, മെഡിക്കൽ ഓഫീസർ ഡോ.തനുജ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. കെട്ടിടത്തിലെ സ്ട്രക്ച്ചർ വർക്കുകൾ പൂർത്തിയായി. റാമ്പിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. സ്ഥല പരിമിതി മൂലം വീർപ്പുമുട്ടിയിരുന്ന മലയാലപ്പുഴ കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ പ്രതിസന്ധികൾക്ക് പരിഹാരമാകും. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല.

ഇരുനില കെട്ടിടം

രണ്ട് നിലകളിലായി 1454 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് പുതിയ കെട്ടിടം പണിയുന്നത്.

ഒന്നാമത്തെ നിലയിൽ :

ഒ.പി മുറികൾ, രജിസ്ട്രേഷൻ കൗണ്ടർ, പ്രതിരോധ കുത്തിവയ്പ്പ് മുറി, ഒബ്‌സർവേഷൻ മുറി, ശുചിമുറികൾ.

രണ്ടാമത്തെ നിലയിൽ :

വിഷൻ ടെസ്റ്റിംഗ് റൂം, ഓഫീസ് മുറികൾ, കോൺഫറൻസ് ഹാൾ ശുചിമുറികൾ.

രണ്ട് സ്റ്റെയർ കേസുകളും ലിഫ്റ്റും റാമ്പും കെട്ടിടത്തിലുണ്ട്.

അഞ്ച് മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കും. നിരവധി രോഗികൾ ചികിത്സ തേടി എത്തുന്ന മലയാലപ്പുഴ സി.എച്ച്.സിയിലെ സ്ഥലപരിമിതിക്ക് പരിഹാരമായാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ജില്ലയിലെ മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഒന്നായി ഇത് മാറും.

അഡ്വ.കെ.യു.ജനീഷ് കുമാർ.എം.എൽ.എ