ചെങ്ങന്നൂർ: കുടുംബശ്രീ വനിതാസംരംഭകരുടെയും സ്വയംസഹായ സംഘങ്ങളുടെയും ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവുമായി ദേശീയ സരസ് മേള ജനുവരി 17 മുതൽ 28 വരെ ചെങ്ങന്നൂരിൽ നടക്കും. സംഘാടക സമിതി രൂപീകരണയോഗം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ അഡ്വ. ശോഭ വർഗീസ് അദ്ധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം.സലിം, പി.കെ.വേണുഗോപാൽ,ഫോക് ലോർ അക്കാഡമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണൻ, എം.ശശികുമാർ ,
ഹേമലത മോഹൻ, കെ.കെ.സദാനന്ദൻ, ടി.വി.രത്നകുമാരി , എം.ജി.ശ്രീകുമാർ ,ജി.വിവേക്, ഉമ്മൻ ആലുമ്മൂട്ടിൽ , ടിറ്റി എം.വർഗീസ്, ശശികുമാർ ചെറുകോൽ, പി.ആർ.രമേശ് കുമാർ എന്നിവർ സംസാരിച്ചു. കുടുംബശ്രീ ഡി.എം.സി എസ്.രഞ്ജിത്ത് സ്വാഗതം പറഞ്ഞു.
മന്ത്രി സജി ചെറിയാൻ ( ചെയർമാൻ), ജില്ല കളക്ടർ അലക്സ്.എം. വർഗീസ് (ജനറൽ കൺവീനർ), കുടുംബശ്രീ ഡി.എം.സി എസ്. രഞ്ജിത്ത് ( കൺവീനർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി രൂപീകരിച്ചു.