
പത്തനംതിട്ട : കേരള എക്‌സൈസ് വിമുക്തി മിഷൻ ജില്ലയിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സംവാദ സദസ് സംഘടിപ്പിക്കും. താലൂക്കുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ ഉൾപ്പെടെയുള്ള പൊതുസമൂഹത്തെ ഉൾപ്പെടുത്തിയാണ് സംവാദ സദസ് നടത്തുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രണ്ടിന് രാവിലെ 10ന് കൊടുംതറ ഗവ.എൽ.പി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ നിർവഹിക്കും. മുൻസിപ്പൽ കൗൺസിലർ അഖിൽ കുമാർ അദ്ധ്യക്ഷത വഹിക്കും. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി.റോബർട്ട് മുഖ്യ സന്ദേശം നൽകും. എക്‌സൈസ് വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ അഡ്വ.ജോസ് കളീക്കൽ സംസാരിക്കും.