sdpi

പള്ളിക്കൽ: പഴകുളം ജംഗ്ഷന് സമീപം കല്ലട ഇറിഗേഷൻ പ്രോജക്ടിന്റെ വലതുകര മെയിൻ കനാലിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ എസ്.ഡി.പി.ഐ കെ.ഐ.പി ചാരുമൂട് ഓഫീസ് അസി.എൻജിനീയർക്കും പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് സെകട്ടറിക്കും നിവേദനം നൽകി. കനാലിലും ഇരുകരകളിലും വളർന്നു നിൽക്കുന്ന കാടുകളും മരങ്ങളും വെട്ടി കനാൽ ശുചീകരിക്കുക. സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.
എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി ഷാജി പഴകുളം, പഞ്ചായത്ത് പ്രസിഡന്റ് എസ്.സജീവ് അയത്തികോണിൽ, ഷാജു.ജെ, നൗഷാദ്.എച്ച് പഴകുളം, റഫീഖ്, ബൈജു, സാജിദ് എന്നിവർ പങ്കെടുത്തു.