അടൂർ: ചൂരക്കോട് ഇലങ്കത്തിൽ ശ്രീഭദ്രകാളി നവഗ്രഹ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവവും ദേവീഭാഗവത നവാഹ ജ്ഞാനയജ്ഞവും 3 മുതൽ 13 വരെ നടക്കും . വ്യാഴാഴ്ച രാവിലെ 6 ന് മഹാഗണപതിഹോമം, 6.30 ന് ലളിതാസഹസ്ര നാമജപം, 8 ന് ദേവീഭാഗവത പാരായണം, 10 ന് നവഗ്രഹ പൂജ, വൈകിട്ട് 6 ന് സോപാന സംഗീതം, 7.30 ന് കളമെഴുത്തും പാട്ടും 4 ന് വൈകിട്ട് 6.30 ന് ഹരിപ്പാട് കാർത്തികേയാന്ദാശ്രമത്തിലെ ഭൂമാനന്ദതീർത്ഥപാദർ യജ്ഞം ഉദ്ഘാടനം ചെയ്യും. ക്ഷേത്രം രക്ഷാധികാരി ടി ഡി സജി അദ്ധ്യക്ഷനാകും. പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നുപ്പുഴ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് വിഷ്ണു മോഹനനെ ആദരിക്കും. ഡോ.എം. എം ബഷീർ അനുഗ്രഹ പ്രഭാഷണം നടത്തും. ചികിത്സാ സഹായ വിതരണം അഡ്വ.ബിജു ചന്ദ്രൻ നിർവഹിക്കും. 5 ന് രാവിലെ 6 ന് ഭദ്രദീപ പ്രതിഷ്ഠ,10 ന് കുങ്കുമകലശപൂജ, 1 ന് അന്നദാനം, വൈകിട്ട് 6.40 ന് കുങ്കുമാർച്ചന, 7.30 ന് കളമെഴുത്തും പാട്ടും. 6 ന് രാവിലെ 10 ന് ഗായത്രി ഹോമം, 1 ന് അന്നദാനം, വൈകിട്ട് 6.40 ന് വിദ്യാഗോപാല മന്ത്രാർച്ചന, 7 ന് രാവിലെ 10 ന് മഹാമ്യത്യുഞ്ജയ ഹോമം,1ന് അന്നദാനം, വൈകിട്ട് 6.40 ന് കുമാരി പൂജ, 8 ന് വൈകിട്ട് 6.40 ന് സർവൈശ്വര്യ പൂജ. 9 ന് വൈകിട്ട് 6.40 ന് നവഗ്രഹ പൂജ. 10 ന് വൈകിട്ട് 6.40ന് വാസ്തു ദോഷപരിഹാര പൂജ. 11 ന് രാവിലെ 7 ന് പ്രത്യക്ഷ ഗണപതി ഹോമം, വൈകിട്ട് 6 ന് അഭീഷ്ട ഫല സിദ്ധിയജ്ഞം, 12 ന് വൈകിട്ട് 6 ന് ശ്രീചക്രപൂജ, 13 ന് 12 ന് മണിദീപ വർണ്ണനം വൈകിട്ട് 5.30ന് അവഭ്യത സ്നാനഘോഷയാത്ര, രാത്രി 8 ന് നൃത്ത ന്യത്യങ്ങൾ