iti
കോഴിക്കോട് പ്രോവിഡൻസ് കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു വിതരണം ചെയ്ത പുരസ്കാരം ഐടിഐ യൂണിറ്റ് പ്രോഗ്രാം ഓഫീസർ ആർ വരുൺ ലാൽ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ കൃജ ആർ എന്നിവർ ഏറ്റുവാങ്ങി .

ചെങ്ങന്നൂർ: കേരള സാമൂഹ്യ സുരക്ഷാമിഷന്റെ വി കെയർ പദ്ധതിയിലൂടെയുള്ള ഫണ്ട്‌ സമാഹരണ ക്യാമ്പയിനിൽ 2022-23 വർഷത്തിൽ ഏറ്റവും മികച്ച പങ്കാളിത്തം വഹിച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള പുരസ്കാരം ചെങ്ങന്നൂർ ഐ.ടി.ഐയിലെ എൻ.എസ്.എസ് യൂണിറ്റിന് ലഭിച്ചു. മന്ത്രി ആർ ബിന്ദു പുരസ്കാരം നൽകി. യൂണിറ്റ് പ്രോഗ്രാം ഓഫീസർ ആർ.വരുൺ ലാൽ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ കൃജ.ആർ എന്നിവർ ഏറ്റുവാങ്ങി . പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഡയറക്ടറേറ്റുകൾക്കുള്ള പ്രത്യേക പുരസ്കാരം വ്യവസായിക പരിശീലന വകുപ്പിന് വേണ്ടി എൻ.എസ്.എസ് കോഡിനേറ്റർ വാസുദേവൻ .പി (ജോയിന്റ് ഡയറക്ടർ, കണ്ണൂർ റീജണൽ ഡയറക്ടറേറ്റ് ), അസിസ്റ്റന്റ് കോർഡിനേറ്റർ എന്നിവർ ഏറ്റുവാങ്ങി. കേരള സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ അനുരാധ സി.എൽ, വൈസ് പ്രിൻസിപ്പൽ വിജയകുമാർ ജി, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യൂണിറ്റിന്റെ പ്രവർത്തനം.