 
ചെങ്ങന്നൂർ : മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ ഒാർത്തഡോക്സ് സെന്ററിന്റെ കൂദാശയ്ക്ക് മലങ്കരസഭയുടെ വലിയ മെത്രാപ്പോലീത്താ കുറിയാക്കോസ് മാർ ക്ലിമ്മീസ് മുഖ്യകാർമ്മികത്വം വഹിച്ചു. ഭദ്രാസന മെത്രാപ്പൊലീത്താ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് , നിലയ്ക്കൽ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ജോഷ്വാ മാർ നിക്കോദിമോസ് എന്നിവർ സഹകാർമ്മികത്വം വഹിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. മാത്യൂസ് മാർ തിമോത്തിയോസ് അദ്ധ്യക്ഷത വഹിച്ചു. കുറിയാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പൊലീത്താ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പൊലീത്ത, ഭദ്രാസന സെക്രട്ടറി ഫാ. പി. കെ. കോശി, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, ഫാ.ജിജോ കെ.ജോയി , സഭാ മാനേജിംഗ് കമ്മിറ്റിയംഗം ജേക്കബ് ഉമ്മൻ, പി. ആർ ഒ ജോർജ് വർഗീസ് എന്നിവർ പ്രസംഗിച്ചു. . ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ. ഡോ.ഫിലിക്സ് യോഹന്നാൻ, ഫാ.മത്തായി സഖറിയ, ബാബു അലക്സാണ്ടർ, വി. വർഗീസ്, റെജി ജോർജ്, എബി കെ. ആർ എന്നിവർ നേതൃത്വം നൽകി.