അടൂർ : അടൂർ ഹോമിയോ കോംപ്ലക്സിന് 7.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. ജലവിഭവ വകുപ്പ് കല്ലട പദ്ധതിക്ക് ഉപയോഗ്യമാക്കുന്നതിന് ഏറത്ത് പഞ്ചായത്തിൽ എറ്റെടുത്ത അധിക ഭൂമിയിൽ നിന്നാണ് 30 സെന്റ് സ്ഥലം ഈ പദ്ധതിയ്ക്ക് ആയുഷ് വകുപ്പിന് വകുപ്പ് തല ഭൂമി കൈമാറ്റ നടപടിയിലൂടെ ലഭ്യമായത്.