പത്തനംതിട്ട: ലോക പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി തിരുവല്ല മുനിസിപ്പൽ ഓപ്പൺ സ്റ്റേജിന് സമീപം നാളെ ആൽഫ പാലിയേറ്റീവ് കെയർ നേതൃത്വത്തിൽ നടക്കുന്ന വാക്കത്തോൺ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. ആൽഫാ പാലിയേറ്റീവ് കെയർ ചെയർമാൻ കെ.എം. നുറുദ്ദീൻ അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്‌സൺ അനു ജോർജ് മുഖ്യാതിഥിയായിരിക്കും. തിരുവല്ല സി.ഐ സുനിൽ കൃഷ്ണൻ ഫ്ലാഗ് ഓഫ് നിർവഹിക്കും. മാത്യു ടി. തോമസ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാജ്യസഭാമുൻ ഉപാദ്ധ്യക്ഷൻ പി. ജെ. കുര്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. തിരുവനന്തപുരം മുതൽ തൃശൂർവരെയുള്ള ജില്ലകളിൽ വാക്കത്തോൺ സംഘടിപ്പിക്കും. 10 ന് വയനാട്ടിൽ സമാപിക്കും.
സെക്രട്ടറി എം. ജി. കൊച്ചുമോൻ, പാലിയേറ്റീവ് കെയർ ഗവേണിംഗ് കൗൺസിൽ അംഗം ചന്ദ്രമോഹൻ നായർ, ബാലമുരളി , അസ്‌ന ഇസ്മായിൽ, എബിൻ മാത്യു സാം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.