
കോന്നി : മലയാലപ്പുഴ, കോന്നി ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ആഞ്ഞിലികുന്ന് - കാവനാൽപടി - വടക്കുപുറം റോഡിൽ ഇരുവശത്തും കാടുകൾ വളർന്നുനിൽക്കുന്നത് യാത്രാതടസം സൃഷ്ടിക്കുന്നു. ആഞ്ഞിലുകുന്ന്, അട്ടചാക്കൽ, കിഴക്കുപുറം, വെട്ടൂർ, വടക്കുപുറം പ്രദേശങ്ങളിലെ ജനങ്ങൾ ഉപയോഗിക്കുന്ന റോഡാണിത്. ടാർ റോഡിന്റെ ഇരുവശവും കാട് വളർന്നു നിൽക്കുകയാണ്. സ്കൂൾ ബസുകൾ അടക്കം നിരവധി വാഹനങ്ങൾ ദിവസവും സഞ്ചരിക്കുന്ന പാതയാണിത്. ഇവിടെ ഇഴജന്തുക്കളുടെയും കാട്ടുപന്നികളുടെയും ശല്യവുമുണ്ട്. രണ്ടര കിലോമീറ്റർ ദൈർഘ്യമുള്ള റോഡിലെ കാടുകൾ തെളിച്ചു സഞ്ചാരയോഗ്യമാക്കാണമെന്നാണ് നാട്ടുകാരുടെ ആവശ്യം.