 
പന്തളം: ഗവ. യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി നിധിയ ജന്മദിനത്തിനോടനുബന്ധിച്ച് സ്‌കൂളിന് ആവശ്യമായ ശുചീകരണ സാമഗ്രികൾ സമ്മാനിച്ചു.
പ്രധാന അദ്ധ്യാപകൻ സുദർശനൻ ഏറ്റുവാങ്ങി. അദ്ധ്യാപിക ശ്രീലത പി, നിധിയയുടെ രക്ഷാകർത്താവ് രഘുപെരുമ്പുളിക്കൽ എന്നിവർ പങ്കെടുത്തു.നേരത്തെ സ്‌കൂൾ പ്രവേശനോത്സവത്തിന് 100 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തിരുന്നു. സ്‌കൂളിന്റെ ഗേറ്റിന് മുൻവശത്ത് അപകടം ഉണ്ടാകാതിരിക്കുവാനായി മിറർ സ്ഥാപിക്കുകയുംചെയ്തു.