 
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ .എം. എസ് .സുനിൽ നിരാലംബർക്ക് പണിതുനൽകുന്ന 325  -ാ മത് സ്‌നേഹഭവനം റോയി തോമസിന്റെ സഹായത്തോടെ ചാത്തൻതറ തകിടിയിൽ വീട്ടിൽ അർച്ചന അനീഷിന് നൽകി. താക്കോൽദാനവും ഉദ്ഘാടനവും .അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ നിർവഹിച്ചു. വാർഡ് മെമ്പർ നഹാസ് .പി .എച്ച്., പ്രോജക്ട് കോഡിനേറ്റർ കെ .പി. ജയലാൽ .,ജോജി മഞ്ഞാടിയിൽ., വർഗീസ് ഇലവുങ്കൽ., സൂസി വർഗീസ് .,രാധാകൃഷ്ണൻ., ബെന്നി എടാമണ്ണിൽ .,മിനി പി. ജി .എന്നിവർ പ്രസംഗിച്ചു.