
റാന്നി : റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 1.30 കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നിർമ്മിച്ച ചെറുകോൽ പഞ്ചായത്തിലെ കിളിയാനിക്കൽ തൂളികുളം റോഡിന്റെ ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.സന്തോഷ് കുമാർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജോർജ് എബ്രഹാം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം സാം പി.തോമസ്, പഞ്ചായത്ത് അംഗങ്ങളായ ജി.ഗോപകുമാർ എം.ജി.രാധാകൃഷ്ണ പിളള, റീബിൽഡ് അസി എൻജിനീയർ എ.ആർ.റഫിൻ, ഒ.പി.സുരേഷ്, സാബു കെ.എബ്രഹാം എന്നിവർ സംസാരിച്ചു.